മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡന്‍ ട്വിറ്ററില്‍. 'കാന്‍ യു ഹിയര്‍ മി' എന്നായിരുന്നു സ്നോഡന്‍റെ ആദ്യ ട്വീറ്റ്. അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ മാത്രമാണ് സ്നോഡന്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്നോഡന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. റഷ്യയില്‍ പ്രവാസം നയിക്കുമ്പോഴും ഇന്‍റര്‍വ്യൂകളിലൂടെയും വിഡിയോ ലിങ്കുകളിലൂടെയും സജീവമാണ് സ്നോഡന്‍.
Can you hear me now?
— Edward Snowden (@Snowden) September 29, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.