ബുഡപെസ്റ്റ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയാന്‍ സെര്‍ബിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലകളില്‍ ഹംഗറി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ പ്രധാന കവാടം അടഞ്ഞു. ഇതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പൊലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുള്ള നിയമം രാജ്യം നടപ്പാക്കി.
നിയമവിരുദ്ധമായി സെര്‍ബിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് പതിനായിരത്തിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സിറിയയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള 112 പേരെ കൂടി അറസ്റ്റ് ചെയ്തതായി ഹംഗേറിയന്‍ പൊലീസ് അറിയിച്ചു. സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്കുള്ള അഭയാര്‍ഥികളുടെ പലായനം കര്‍ശനമായി തടയുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ വ്യക്തമാക്കി.
അതേസമയം, അതിര്‍ത്തി അടക്കുന്നതടക്കമുള്ള കര്‍ശന നടപടികളില്‍നിന്ന് പിന്മാറണമെന്ന് സെര്‍ബിയ ഹംഗറിയോട് അഭ്യര്‍ഥിച്ചു. ഹംഗറി അതിര്‍ത്തി അടച്ചതോടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് വഴിമാറി സഞ്ചരിക്കേണ്ടി വന്നു.
ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ പ്രധാന പാതയാണ് ഹംഗറി. ജര്‍മനി ലക്ഷ്യം വെച്ചാണ് അഭയാര്‍ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നത്. തിങ്കളാഴ്ചയാണ് ഹംഗറി അതിര്‍ത്തി അടച്ചത്. അഭയാര്‍ഥികളെ തുരത്താന്‍ നേരത്തെ അതിര്‍ത്തിയില്‍ ഉടനീളം മുള്‍വേലികള്‍ നിര്‍മിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിമുതലാണ് നിയമം നിലവില്‍വന്നത്. രാജ്യത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ക്രിമിനല്‍ നടപടിയായാണ് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ, നാടുകടത്തല്‍ എന്നിവയായിരിക്കും ലഭിക്കുക. ഈ വര്‍ഷം രണ്ടു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് ഹംഗറിയിലത്തെിയത്.
അഭയാര്‍ഥി പ്രവാഹം താങ്ങാനാവുന്നില്ളെന്ന് പറഞ്ഞ് ജര്‍മനിയും അതിര്‍ത്തികള്‍ അടച്ചിരുന്നു. അതിര്‍ത്തികള്‍ അടച്ചതോടെ, ഇതുവരെ സൗജന്യമായി രാജ്യത്തത്തൊമായിരുന്ന അഭയാര്‍ഥികള്‍ക്ക് ഇനി യാത്രാ രേഖകള്‍ തരപ്പെടുത്തേണ്ടിവരും. അതിനിടെ, തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്ക് പോവുകയായിരുന്ന ബോട്ട് തുര്‍ക്കി കടലില്‍ മുങ്ങി 22 അഭയാര്‍ഥികള്‍ മരിച്ചു. 211 പേരെ തുര്‍ക്കി തീരദേശ സേന രക്ഷപ്പെടുത്തി.
മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള കടല്‍പ്പാത യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കനത്തതോടെ ഏറ്റവും തിരക്കേറിയ പാതയായി മാറിയിരുന്നു.
പ്രശ്നകലുഷിതമായ സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരങ്ങളാണ് ദിവസവും യൂറോപ്പിലെ സുരക്ഷിത താവളങ്ങള്‍ തേടി സെര്‍ബിയ വഴി ഹംഗറിയിലത്തെുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് സെര്‍ബിയ ഹംഗറി വഴി ആയിരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയായി 1,40,000 പേര്‍ ഹംഗറിയിലെ ത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആദ്യം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ വഴി സെര്‍ബിയയിലുമെ ത്തുന്നവര്‍ ഹംഗറിയിലത്തെി യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് പതിവ്.അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍, കുതിരകള്‍, പൊലീസ് നായ്ക്കള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.