‘മുങ്ങിമരിച്ചാലും കടല്‍ മാത്രമായിരുന്നു മാര്‍ഗം’

ലണ്ടന്‍: ‘മുങ്ങിമരിച്ചാലും യൂറോപ്പിലേക്ക് കടക്കുക മാത്രമായിരുന്നു പോംവഴി. മുന്നില്‍ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല’ -ഇറാഖില്‍നിന്ന് ഭര്‍ത്താവിനും അഞ്ചും മൂന്നും വയസ്സുള്ള മക്കള്‍ക്കുമൊപ്പം അതിസാഹസികമായി ഗ്രീക് തീരമായ കോസില്‍ എത്തിപ്പെട്ട അഭയാര്‍ഥിയായ ഇബ്താല്‍ അല്‍ജിര്‍യാന്‍ എന്ന 26കാരി പറയുന്നതില്‍ തെല്ലും കളങ്കമില്ല.
കഥ അവര്‍തന്നെ പറയട്ടെ: ‘തുര്‍ക്കിയില്‍നിന്ന് യാത്ര തുടങ്ങി ഏറെയാകും മുമ്പേ ബോട്ടില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങള്‍ ഭയന്ന് വാവിട്ടു കരയുന്നു. ആളുകള്‍ കൂട്ടമായി ദൈവത്തെ വിളിച്ച് പ്രാര്‍ഥനയിലും. സ്വന്തം കണ്‍മുന്നില്‍ ജീവന്‍ കൈവിട്ടുപോകുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഓരോരുത്തരും. മുങ്ങിമരിക്കാന്‍ സമയം ഇനി ഏറെയില്ളെന്ന് ഉറപ്പിച്ചുള്ള ഇരുത്തം. ഗ്രീക് തീരത്തത്തെുമെന്ന പ്രതീക്ഷ പാതി അസ്തമിച്ചവര്‍. എന്നാലും ഞാന്‍ മക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു; ഭര്‍ത്താവിനെയും. കൂട്ടത്തില്‍ എന്നെയും. കരച്ചിലടങ്ങാത്ത മക്കളെ കണ്ട് ഞങ്ങളും കരഞ്ഞു... ആശയറ്റ യാത്രക്കൊടുവില്‍ പക്ഷേ, വിഹ്വലതകളെ വെറുതെയാക്കി ഒരുവിധം ബോട്ട് ഞങ്ങളെയുമായി കരപറ്റി...
ഇറാഖിലെ ജീവിതം ആലോചിക്കുമ്പോള്‍ യൂറോപ്പ് മാത്രമായിരുന്നു ഞങ്ങള്‍ക്കു മുന്നിലെ ഏക ആശ്രയം. രാജ്യത്ത് ഇനിയും തങ്ങിയിരുന്നെങ്കില്‍ എന്‍െറ മക്കള്‍ അനാഥരായേനേ; ഞാന്‍ വിധവയും.
സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബത്തിലേക്ക് ഒരുനാള്‍ എത്തിയ കത്താണ് വിധി നിര്‍ണയിച്ചത്. കാര്‍ മെക്കാനിക് ആയി ജോലി നോക്കുന്ന ഭര്‍ത്താവിന്‍െറ വര്‍ക്ഷോപ്പില്‍ ഒരു ദിവസം രാവിലെ എത്തുമ്പോള്‍ പുറത്ത് ഒരു കത്തുണ്ട്. നിങ്ങള്‍ കൊല്ലപ്പെടാന്‍ പോകുന്നുവെന്നാണ് സന്ദേശം. ശിയാ ഭൂരിപക്ഷ പ്രദേശമാണവിടം. ഞങ്ങള്‍ സുന്നി മുസ്ലിംകളും. വിഭാഗീയത മൂര്‍ച്ഛിച്ച നാട്ടില്‍ ഒരു കത്തു  മതി മുന്നറിയിപ്പായി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ളെന്ന് ഉറപ്പായതോടെ മൂന്നാംനാള്‍ ഉള്ളതു പെറുക്കിയെടുത്ത് എയര്‍പോര്‍ട്ടിലേക്ക് പിടിച്ചു. ബഗ്ദാദിനു പുറത്തേക്കു മാത്രമല്ല, ഇറാഖിനും പുറത്തേക്ക് കടക്കാതെ ജീവന്‍ ബാക്കിയാകില്ളെന്ന തിരിച്ചറിവിലായിരുന്നു യാത്ര.
കൈയിലുണ്ടായിരുന്ന ബി.എം.ഡബ്ള്യു കാര്‍ വിറ്റാണ് പണം കണ്ടത്തെിയത്. തുര്‍ക്കിയില്‍ പുതിയ ജീവിതം തുടങ്ങാന്‍ ശ്രമം പലതു നടത്തി. നിര്‍മാണ മേഖലയില്‍, തലയിലേറ്റുന്ന ജോലി... ഒന്നും ക്ളച്ചുപിടിച്ചില്ല.
 അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങളും. മക്കള്‍ക്കാകട്ടെ, വിദ്യാഭ്യാസത്തിന് വഴിയും മുടങ്ങി. അങ്ങനെയാണ് ഗ്രീസിലേക്ക് തിരിക്കാന്‍ തീരുമാനിക്കുന്നത്.
ബോദ്റം പട്ടണത്തില്‍ മനുഷ്യക്കടത്തു സംഘങ്ങളുടെ സഹായത്തോടെയായിരുന്നു യാത്ര. അവര്‍ ഞങ്ങളെ ഒരു വീട്ടിലത്തെിച്ചു. നിരവധി പേരുണ്ടവിടെ, യാത്ര കാത്തിരിക്കുന്നവര്‍. ഒരു രാത്രിയിലായിരുന്നു യാത്ര. 48 പേരുണ്ട് കൊച്ചുബോട്ടില്‍. 28 മണിക്കൂറാണ് കടലില്‍ ചെലവഴിച്ചത്.
കടപ്പാട്: ഡെയ് ലി മെയില്‍

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.