ഹംഗറി വഴങ്ങി; 10,000ഓളം അഭയാര്‍ഥികള്‍ ജര്‍മനിയില്‍

ബുഡാപെസ്റ്റ്: ദിവസങ്ങളായി ട്രെയിനിലും തെരുവുകളിലും തടഞ്ഞുവെച്ച ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ ഹംഗറി വിട്ടയച്ചു. അഭയാര്‍ഥികള്‍ സമരം ശക്തമാക്കുകയും രാജ്യാന്തര സമ്മര്‍ദം കനക്കുകയും ചെയ്തതോടെയാണ് തടഞ്ഞുവെച്ചവര്‍ക്ക് രാജ്യം വിടാന്‍  ഹംഗറി സംവിധാനമൊരുക്കിയത്. ഇവരെ ബസുകളില്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലത്തെിച്ചു തുടങ്ങി. ഇന്നലെമാത്രം ആയിരങ്ങള്‍ ബസുകളിലും കാല്‍നടയായും ഓസ്ട്രിയയിലും തുടര്‍ന്ന് ജര്‍മനിയിലുമത്തെിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭയാര്‍ഥികളുടെ സുഗമ യാത്രക്ക് ജര്‍മനിയും ഓസ്ട്രിയയും കഴിഞ്ഞ ദിവസം കരാറിലത്തെിയിരുന്നു.


ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്ന് ദിവസവും ആയിരക്കണക്കിന് പേര്‍ തുര്‍ക്കി വഴി ഗ്രീസിലേക്കും തുടര്‍ന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്കും കുടിയേറുന്നുണ്ട്. നടപടികള്‍ കര്‍ക്കശമാക്കിയിട്ടും അഭയാര്‍ഥികളുടെ ഒഴുക്കില്‍ കാര്യമായ കുറവുവന്നിട്ടില്ല.
ശനിയാഴ്ച 10,000 ഓളം പേര്‍ രാജ്യത്തത്തെിയതായി ജര്‍മനി വ്യക്തമാക്കി. രാവിലെമാത്രം 4,000 പേര്‍ അതിര്‍ത്തി കടന്നതായി ഓസ്ട്രിയന്‍ അധികൃതരും അറിയിച്ചു. കനത്ത മഴയെ അതിജീവിച്ച് കമ്പിളി പുതച്ചും മഴക്കോട്ടണിഞ്ഞും നൂറുകണക്കിന് പേര്‍ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ഹംഗറിയില്‍നിന്ന് യാത്രതിരിച്ചത്. ഇവരെ രാജ്യത്തെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുമെന്ന് നേരത്തെ ഹംഗറി ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് മാറ്റി.
ജര്‍മനിയിലേക്ക് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് ഒൗദ്യോഗികമായി പുനരാരംഭിച്ചിട്ടില്ളെങ്കിലും 500 അഭയാര്‍ഥികളെ കയറ്റിയ ഒരു ട്രെയിന്‍ ഇന്നലെ മ്യൂണിക്കിലത്തെിയിട്ടുണ്ട്.


ഈ വര്‍ഷം ഇതുവരെയായി മൂന്നര ലക്ഷം പേര്‍ യൂറോപ്യന്‍ അതിര്‍ത്തി കടന്നതായാണ് പ്രാഥമിക കണക്കുകള്‍. ജൂലൈയില്‍മാത്രം 50,000 പേര്‍ ഗ്രീസിലത്തെിയിട്ടുണ്ട്. 165,000 പേര്‍ ഹംഗറി വഴി ഈ വര്‍ഷം യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷാവസാനത്തോടെ ജര്‍മനിയില്‍മാത്രം എട്ടു ലക്ഷം പേര്‍ അഭയം തേടുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 അംഗ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പലതും അഭയാര്‍ഥികളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നുവെങ്കിലും ഏതു രാജ്യം വഴി വന്നാലും അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് ജര്‍മനി ഉള്‍പെടെ വ്യക്തമാക്കിയത്. 2,000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഇവാ കോപാക്സും അറിയിച്ചു.
പശ്ചിമേഷ്യന്‍ പ്രതിസന്ധി അതീവ രൂക്ഷമായതോടെയാണ് പിറന്ന മണ്ണും വീടും ഉപേക്ഷിച്ച് ഉറ്റവരെയുമായി കുടുംബങ്ങള്‍ കടല്‍വഴി അതിര്‍ത്തി കടക്കുന്നത്. ഏറെ പേരും സിറിയയില്‍നിന്ന് തുര്‍ക്കിയിലത്തെി കടല്‍മാര്‍ഗം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ എന്നിവ വഴി സമ്പന്നമായ ജര്‍മനിയും ഫ്രാന്‍സുമാണ് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.