ബ്രസല്‍സ്: അഭയാര്‍ഥികളെ സുരക്ഷിതമായി യൂറോപ്പിന്‍െറ തീരങ്ങളിലത്തെിക്കാമെന്ന വാഗ്ദാനവുമായി മനുഷ്യക്കടത്ത് തൊഴിലാക്കിയ 30,000ത്തോളം പേരുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍.
സിറിയക്കു പുറമെ അഫ്ഗാനിസ്താന്‍, എരിത്രിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍ യുദ്ധം കനത്തതോടെ പലായനവും ശക്തമായിട്ടുണ്ട്. ഇത് മുതലെടുത്താണ് ശതകോടികളുടെ വ്യവസായമായി മനുഷ്യക്കടത്ത് വളര്‍ന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആളുകളെ സംഘടിപ്പിച്ചാണ് ആളുകളെ ഇവര്‍ അതിര്‍ത്തികടത്തുന്നത്.
30,000ത്തോളം മനുഷ്യക്കടത്തുകാര്‍ സജീവമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഘടിത കുറ്റകൃത്യ വിഭാഗം മേധാവി റോബര്‍ട്ട് ക്രെപിങ്കോ പറഞ്ഞു. ഇത്തരം സംഘങ്ങളുടെ ശൃംഖലകള്‍ തകര്‍ക്കാന്‍ സിസിലി ആസ്ഥാനമായി കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.