സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ലെന്ന്‌ തുര്‍ക്കി പ്രധാനമന്ത്രി

അങ്കാറ: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും സഖ്യത്തിലത്തൊന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍നിന്നും പിന്മാറുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു ഒൗദ്യോഗികമായി അറിയിച്ചു. സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ളെന്ന് ചൊവ്വാഴ്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ നേരിട്ട് കണ്ട് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി പുതിയ തെരഞ്ഞെടുപ്പിന് വഴിവെക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ ഏഴിലെ തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലത്തൊനായില്ല. സര്‍ക്കാറുണ്ടാക്കാനുള്ള സമയപരിധിയായ ആഗസ്റ്റ് 23നകം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യമല്ളെന്ന് ദാവൂദ് ഒഗ്ലു അറിയിച്ചതായി പ്രസിഡന്‍റിന്‍െറ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായതിനാല്‍ 90 ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 22ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.

2002ന് ശേഷം ആദ്യമായാണ് എ.കെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്. കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.ഡി.പി)യുടെ അപ്രതീക്ഷിത മുന്നേറ്റമാണ് എ.കെ പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കിയത്. 10 ശതമാനത്തിലധികം വോട്ട് നേടിയ എച്ച്.ഡി.പി ആദ്യമായി പാര്‍ലമെന്‍റില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ രണ്ടാമതത്തെിയ റിപ്പബ്ളിക്കന്‍ പീപ്ള്‍ പാര്‍ട്ടി (സി.എച്ച്.പി)യുമായും മൂന്നാമതത്തെിയ നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി(എം.എച്ച്.പി)യുമായും ദാവൂദ് ഒഗ്ലു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എ.കെ. പാര്‍ട്ടിയുടെ താല്‍പര്യത്തിന് വിരുദ്ധമായി നാലുവര്‍ഷത്തെ സഖ്യമാണ് പ്രധാന മതേതര പാര്‍ട്ടിയായ സി.എച്ച്.പി മുന്നോട്ടുവെച്ചത്. പുതിയ തെരഞ്ഞെടുപ്പുവരെ എ.കെ. പാര്‍ട്ടിക്ക് ന്യൂനപക്ഷ സര്‍ക്കാറായി തുടരാം.

തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. സഖ്യകക്ഷി ഭരണത്തിനും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം 13 വര്‍ഷം ഒറ്റക്കക്ഷി സര്‍ക്കാറിനെ നയിക്കാനായി എന്നതില്‍ എ.കെ. പാര്‍ട്ടിക്ക് അഭിമാനിക്കാവുന്നതാണ്. 1990കളിലെ പ്രതിസന്ധിക്ക് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.