കറാച്ചി: മഹാഭാരത കഥയിലെ ധൃതരാഷ്ട്രരെപ്പോലെ നൂറു മക്കളുടെ പിതാവാകാന്‍ കൊതിച്ച് ഒരു പാക് ഡോക്ടര്‍. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ ടൗണിനടുത്തുള്ള ഉള്‍നാടന്‍ ഗ്രാമത്തിലെ 43 കാരനായ ഡോക്ടര്‍ ജാന്‍ മുഹമ്മദാണ് അപൂര്‍വ റെക്കോഡിനുവേണ്ടി കാത്തിരിക്കുന്നത്. നിലവില്‍ മൂന്നു ഭാര്യമാരിലായി 35 മക്കളുള്ള ഡോക്ടര്‍ ആവശ്യമെങ്കില്‍ വീണ്ടും വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ്.
21 പെണ്‍മക്കളും 14 ആണ്‍മക്കളുമുള്ള കുടുംബത്തെ പോറ്റാന്‍ മാസം ഏകദേശം ഒരു ലക്ഷത്തോളം രൂപ ആവശ്യമായി വരുന്നുണ്ടെന്നും എന്നാല്‍, തിരക്കുള്ള ഡോക്ടറായ തനിക്ക് അക്കാര്യം ഒരു പ്രശ്നമല്ളെന്നും ജാന്‍ മുഹമ്മദ് പറയുന്നു. വരുമാനത്തിനായി രോഗികളെ ചികിത്സിക്കുന്നതിന് പുറമെ ഇദ്ദേഹത്തിന് ചെറിയ ബിസിനസുമുണ്ട്. ഈ ‘വലിയ കുടുംബ’ത്തിന്‍െറ കഥ ഡോണ്‍ ടി.വി ചാനലിലൂടെ പുറലോകത്തത്തെിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു താരമായിരിക്കുകയാണ് ഇദ്ദേഹം.
1,75,000 പേര്‍ ഷെയര്‍ചെയ്ത ഈ വാര്‍ത്ത 3.3 ദശലക്ഷം പേര്‍ ഇതിനകം ഫേസ്ബുക്കിലൂടെ കണ്ടുകഴിഞ്ഞു. നാലായിരത്തോളം പേര്‍ ഡോക്ടറെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്‍റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തന്‍െറ രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്നും ഇത്രയധികം കുട്ടികളുണ്ടായതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും പറയുന്ന ജാന്‍ മുഹമ്മദ് എല്ലാ കുട്ടികള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുമെന്നും ഉറപ്പു നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.