ധാക്ക ആക്രമണം; പ്രതികളെന്നു സംശയിക്കുന്ന നാലുപേരുടെ ദൃശ്യം പുറത്തുവിട്ടു

ധാക്ക: ഇന്ത്യക്കാരിയുള്‍പ്പെടെ 22 പേരുടെ ജീവന്‍ പൊലിഞ്ഞ ധാക്ക ഭീകരാക്രമണത്തിന്‍െറ പിന്നിലെന്നു കരുതുന്ന സ്ത്രീയടക്കം  നാലുപേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആര്‍.എ.ബി(ആന്‍റി ക്രൈം റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍) പുറത്തുവിട്ടു. ആക്രമണം നടന്ന ഹോളി ആര്‍ടിസന്‍ ഹോട്ടലിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നാലുപേര്‍ക്കും ജൂലൈ ഒന്നിനു നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി ആര്‍.എ.ബി പറഞ്ഞു. നാലുപേരും സംസാരിച്ചുകൊണ്ട് ഹോട്ടലില്‍ നടക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. കൂടെയുള്ള സത്രീ വലിയ ബാഗ് ചുമലിലില്‍ തൂക്കിയിരുന്നു. എന്നാല്‍, ഇവരുടെ മുഖം ദൃശ്യങ്ങളില്‍നിന്ന് വ്യക്തമല്ല. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.