Posted On
date_range Updated On
date_range യമനിൽ ഇരട്ട സ്ഫോടനം; 11 മരണം
സന്‍ആ: യമനില്‍ നേരത്തെ അല്‍ഖാഇദയുടെ ശക്തികേന്ദ്രമായിരുന്ന രണ്ടിടത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നാലു സിവിലിയന്മാര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ജില്ലയായ ഹദര്‍മൗത്തിന്‍െറ തലസ്ഥാനമായ മുകല്ലയിലെ സൈനിക ചെക് പോസ്റ്റിനു സമീപത്താണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെനിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഏതാനും മിനിറ്റുകള്‍ക്കുശേഷം രണ്ടാം സ്ഫോടനമുണ്ടായത്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ റെയഡിനുമുമ്പ് അല്‍ഖാഇദക്ക് കാര്യമായ സ്വാധീനമുള്ള മേഖലയായിരുന്നു ഇത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെയുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 70 അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.