?????????????? ????? ???????? ????????????? ??????????????????? ??????? ????????? ?????????????? ??????????? ???? ????????? ???????????

തുര്‍ക്കി: 6000ത്തിലധികം പേര്‍ പിടിയില്‍

ഇസ്തംബൂള്‍: പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറിനെതിരെ വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി. അട്ടിമറിക്ക് പിന്തുണ നല്‍കുകയും അനുകൂലിക്കുകയും ചെയ്ത സൈനിക ജനറല്‍മാരും മുതിര്‍ന്ന ജഡ്ജിമാരുമടക്കം നിരവധി പേര്‍ ഞായറാഴ്ച പിടിയിലായി. 6000ത്തിലധികം പേര്‍ അറസ്റ്റിലായതായും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബുസ്താഗ് മാധ്യമങ്ങളെ അറിയിച്ചു. വ്യത്യസ്ത ഗ്രേഡുകളിലുള്ള 34 സൈനിക ജനറല്‍മാര്‍ പിടിയിലായവരിലുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സൈനികതാവളങ്ങളില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. വിമതവിഭാഗത്തോടൊപ്പം നിലയുറപ്പിച്ച മൂവായിരത്തോളം സൈനികരെ ശനിയാഴ്ചതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരുമടക്കം 2745 പേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇവരില്‍ 12 പേര്‍ പിടിയിലായി. അട്ടിമറിക്കാരുമായി ബന്ധപ്പെട്ടതിന്‍െറയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്‍െറയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അട്ടിമറി സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് അങ്കാറയിലെ സര്‍ക്കാര്‍ അനുകൂല പ്രോസിക്യൂട്ടര്‍മാരാണ് നേതൃത്വം നല്‍കുന്നത്. അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന അമേരിക്കയില്‍ കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍െറ അനുകൂലികളാണ് പിടിയിലായവര്‍. സമാന്തര രാജ്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗുലന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അട്ടിമറിക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കില്ളെന്നാണ് ‘ഹിസ്മത്’ എന്ന പേരിലറിയപ്പെടുന്ന ഗുലന്‍ അനുയായികളുടെ സംഘം പറയുന്നത്. ഫത്ഹുല്ല ഗുലനെ തുര്‍ക്കിയിലേക്ക്  തിരിച്ചയക്കാന്‍ ഉര്‍ദുഗാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആവശ്യം ഒൗദ്യോഗികമായി ലഭിച്ചിട്ടില്ളെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
ഐ.എസിനെതിരായ സൈനിക നീക്കത്തിന് അമേരിക്ക ഉപയോഗിക്കുന്ന തുര്‍ക്കിയിലെ വിമാനത്താവളം കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വ്യോമതാവളം പിന്നീട് തുറന്നുകൊടുത്തു. ഇവിടെ തമ്പടിച്ച വിമത സൈനികരെയും പിടികൂടിയതായി തുര്‍ക്കി വ്യക്തമാക്കി.
അട്ടിമറി പരാജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഞായറാഴ്ച തലസ്ഥാനനഗരിയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകള്‍ അങ്കാറയിലും ഇസ്തംബൂളിലുമായാണ് നടന്നത്. പ്രസിഡന്‍റ് ഉര്‍ദുഗാനടക്കം നിരവധി പേര്‍ ചടങ്ങുകളില്‍ സന്നിഹിതരായി. രാജ്യത്തെ 85,000 പള്ളികളില്‍ ഒരേസമയം മരിച്ചവര്‍ക്കുവേണ്ടി നമസ്കാരവും നടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.