ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

സോള്‍: മുങ്ങിക്കപ്പലില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ വീണ്ടും പരീക്ഷിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. എന്നാല്‍, പരീക്ഷണം വിജയംകണ്ടില്ളെന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഉത്തര കൊറിയയുടെ തീരദേശ നഗരമായ സിന്‍പോയില്‍നിന്നാണ് മിസൈല്‍ തൊടുത്തതെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, മിസൈല്‍ സഞ്ചരിച്ച ദൂരം, പതിച്ചതെവിടെ എന്നീ വിശദാംശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ളെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രിലിലും ഉത്തര കൊറിയ ഈ മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.ഉത്തര കൊറിയ ഉയര്‍ത്തുന്ന സൈനികഭീഷണി ചെറുക്കാന്‍ യു.എസിന്‍െറ അത്യാധുനിക പ്രതിരോധ സംവിധാനം വിന്യസിക്കുമെന്ന് കഴിഞ്ഞദിവസം ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ യു.എസ് സൈനികതാവളങ്ങള്‍ വെല്ലുവിളിയാണെന്ന് ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍  ആരോപിക്കുന്നു.  പ്രകോപനനീക്കങ്ങള്‍ തുടരുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ജനുവരിയില്‍ അന്താരാഷ്ട്ര വിലക്കുകള്‍ അവഗണിച്ച് ഉത്തര കൊറിയ നാലാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.