ഇഥി ഫൗണ്ടേഷൻ സ്ഥാപകൻ അബ്ദുൽ സത്താര്‍ ഇഥി അന്തരിച്ചു

ഇസ്ലാമബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഇഥി ഫൗണ്ടേഷൻെറ സ്ഥാപകൻ അബ്ദുൽ സത്താര്‍ ഇഥി(88) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖം മൂലം കറാച്ചിയിലായിരുന്നു അദ്ദേഹത്തിൻെറ അന്ത്യം. സത്താർ ഇഥിയുടെ മകൻ ഫൈസലാണ് മരണവിവരം ലോകത്തെ അറിയിച്ചത്. പാകിസ്താൻെറ 'ഫാദര്‍ തെരേസ' എന്നറിയപ്പെടുന്ന അബ്ദുള്‍ സത്താര്‍ ഇഥി 1928ല്‍ ഗുജറാത്തിലെ ജൂനാഘറിലാണ് ജനിച്ചത്. ഇന്ത്യ-പാക് വിഭജനത്തോടെ പാക്കിസ്താനിലെതെിയ അദ്ദേഹം 1951-ലാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. സ്കൂളുകൾ, അനാഥാലയങ്ങൾ, ആംബുലൻസ് സർവീസുകൾ എന്നിവ ഉൾപെടുന്ന വിപുലമായ തരത്തിലാണ് ഇഥി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ബാല്യം മുതല്‍ കഷ്ടതകളിലൂടെ സഞ്ചരിച്ച ഇഥി തൻെറ ജീവിതം ആരോരുമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.  മനുഷ്യത്വത്തിൻെറ മഹാനായ സേവകനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അല്ലാഹു അദ്ദേഹത്തിനു സ്വര്‍ഗത്തില്‍ ഏറ്റവും നല്ല ഇടം നല്‍കട്ടെയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.