ലോകത്തെ ഏറ്റവും വലിയ ചില്ലുപാലം ചൈനയില്‍

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ ചില്ലുപാലം സന്ദര്‍ശകര്‍ക്കായി ഈ ആഴ്ച തുറക്കും. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണിത്. 430 മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള പാലം മൂന്നു പാളികളുള്ള തെളിഞ്ഞ ഗ്ളാസുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

രണ്ടു മലഞ്ചെരുവുകള്‍ക്കിടയില്‍ ഭൂനിരപ്പില്‍നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് പാലം. ഘടനയുടെയും നിര്‍മാണത്തിന്‍െറയും കാര്യത്തില്‍ പത്തു ലോക റെക്കോഡുകള്‍ പാലത്തിനുണ്ടെന്ന് ഇതിന്‍െറ മാനേജ്മെന്‍റ് കമ്മിറ്റി വ്യക്തമാക്കി. പ്രതിദിനം 8000 പേരെയാകും ഇതില്‍ പ്രവേശിപ്പിക്കുക. കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായത്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.