ഗസ്സയിലെ യു.എന്‍ സന്നദ്ധപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ജറൂസലം: ഹമാസിന് സഹായം ചെയ്തു നല്‍കി എന്നാരോപിച്ച് ഐക്യരാഷ്ട്ര സഭയുടെ സന്നദ്ധപ്രവര്‍ത്തകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ഐക്യരാഷ്ട്ര സഭാ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ വഹീദ് ബോര്‍ശ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 2003 മുതല്‍ ഗസ്സയില്‍ സന്നദ്ധസേവനം നടത്തുന്നയാളാണ് ഇദ്ദേഹം. ജൂലൈ 16ന് ബോര്‍ശിനെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഹമാസിനെ സഹായിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ സന്നദ്ധപ്രവര്‍ത്തകനാണിദ്ദേഹം. ഗസ്സയില്‍ യു.എന്‍ ഫണ്ടുപയോഗിച്ച് കെട്ടിടങ്ങള്‍ പണിതു, ദുരിതാശ്വാസത്തിനുള്ള ഫണ്ട് വകമാറ്റി ഹമാസിനെ സഹായിച്ചു തുടങ്ങിയ  ആരോപണങ്ങളാണ് ബോര്‍ശിനെതിരെ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ യു.എന്‍.ഡി.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.