ചൈന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണം

വാഷിങ്ടണ്‍:  അഭിഭാഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തടവിലിട്ട ചൈനയുടെ നടപടിയെ അപലപിച്ച യു.എസ് ഉടനടി അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ സോ ഷിഫെങ്,  ഹു ഷിഗെണ്‍, സായ് യാന്‍മിന്‍, ഗു ഹോങ്ഗു എന്നിവരെ കഴിഞ്ഞ ആഴ്ച ചൈനീസ് കോടതി ശിക്ഷിച്ചിരുന്നു. രാജ്യത്തിന്‍െറ പരമാധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു അത്. ഇതേകുറ്റം ആരോപിച്ച് പ്രമുഖരായ ഡസനിലേറെ നിയമവിദഗ്ധരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും 2015 ജൂലൈ ഒമ്പതിന് തടവിലിട്ടിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.