??????????? ?????? ????, ??????? ?????

ധാക്ക ആക്രമണം: ബ്രിട്ടീഷ് പൗരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ധാക്ക: ജൂലൈ ഒന്നിന് ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ കഫേയില്‍ നിരവധി പേരെ ബന്ദികളാക്കി 22 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ജിനീയറായ ബ്രിട്ടീഷ് പൗരനെയും കാനഡയിലെ ടൊറന്‍െറാ സര്‍വകലാശാലാ വിദ്യാര്‍ഥിയെയും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരനും ബംഗ്ളാദേശ് വംശജനുമായ ഹസ്നത് കരിം, തഹ്മീദ് ഖാന്‍ എന്നിവരെയാണ് നേരത്തേ ഐ.എസ് ഉത്തരവാദിത്തമേറ്റെടുത്ത ആക്രമണത്തിന്‍െറ പേരില്‍ അറസ്റ്റ് ചെയ്തത്.

എന്നാല്‍, ആക്രമണം നടന്ന ദിവസം കരീമിനെ ആക്രമികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്നും മകളുടെ പിറന്നാള്‍ ആഘോഷത്തിനാണ് ആക്രമണം നടന്ന ദിവസം കരീം കഫേയില്‍ എത്തിയതെന്നും ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. ധാക്കയില്‍ വെച്ച് അറസ്റ്റിലായ കരീമിനെ അന്യായമായാണ് തടവില്‍ വെച്ചിരിക്കുന്നതെന്നും ഇയാള്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഉടന്‍ പുറത്തുവിടണമെന്നും ബ്രിട്ടനിലുള്ള അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ പ്രതികരിച്ചു. പിടിയിലായവരെ കാണാന്‍ അഭിഭാഷകരെ അനുവദിക്കുന്നില്ളെന്ന് ബ്രിട്ടീഷ് ഹൈകമീഷണറും കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.