കാബൂളില്‍ വിദേശ ഗസ്റ്റ ്ഹൗസിന് മുന്നില്‍ സ്ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഫോടനം. വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമതാവളത്തിന് സമീപമാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചയൊണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഗസ്റ്റ് ഹൗസിന്‍്റെ കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടന വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്‍്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ പോരാളികള്‍ക്ക് ഗസ്റ്റ് ഹൗസില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് സ്ഫോടനം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.