പെഷാവര്‍: സൈനികവേഷത്തിലത്തെിയ താലിബാന്‍ തീവ്രവാദികള്‍ പാക് വ്യോമസേനാകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. പെഷാവറില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ബദാബര്‍ വ്യോമസേനാകേന്ദ്രത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ 13പേര്‍ തീവ്രവാദികളും ഒരാള്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ റാങ്കിലുള്ളയാളുമാണ്. രണ്ടു സീനിയര്‍ സൈനിക ഓഫിസര്‍മാരടക്കം 22പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ ചാവേര്‍ യൂനിറ്റാണ് ആക്രമണം നടത്തിയതെന്ന് പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറാസാനി ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു.
സ്ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റുകള്‍ ധരിച്ചുവന്ന അക്രമികള്‍ കാവല്‍ക്കാരുടെ പോസ്റ്റിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എ.കെ 47 തോക്കും ഗ്രനേഡുമടക്കം വന്‍ ആയുധശേഖരവുമായാണ് തീവ്രവാദികളത്തെിയത്. കേന്ദ്രത്തിലെ പള്ളിയിലും ആക്രമണം നടന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് ഗാര്‍ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ജൂനിയര്‍ ഉദ്യോഗസ്ഥന്മാരാണ്. പിന്നീട് കേന്ദ്രത്തിനകത്തെ പള്ളിയില്‍ പ്രവേശിച്ച തീവ്രവാദികള്‍ നമസ്കരിക്കുകയായിരുന്നവരെ ആക്രമിച്ചു. ഇവിടെയാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കുതിച്ചത്തെിയ സൈന്യം പ്രദേശം വളഞ്ഞ് തിരിച്ചടിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷവും സംഘര്‍ഷം തുടരുകയാണ്. തീവ്രവാദികളില്‍ ചിലര്‍ കേന്ദ്രത്തില്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. പരിശോധനയില്‍ 15പേര്‍ അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തെ അപലപിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്, തീവ്രവാദികളെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു. സൈനികമേധാവി ജനറല്‍ റഹീല്‍ ശരീഫ് പെഷാവറിലത്തെിയിട്ടുണ്ട്. വ്യോമസേനാ കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹിദായത്തുറഹ്മാന്‍ ഹെലികോപ്ടറില്‍ സംഭവസ്ഥലം നിരീക്ഷിക്കുകയും ചെയ്തു. ബദാബര്‍ കേന്ദ്രം വ്യോമസേനാ പ്രധാനമായും സൈനിക ഉദ്യോഗസ്ഥരുടെ താമസത്തിനാണ് ഉപയോഗിക്കുന്നത്.
അതേസമയം, പഞ്ചാബ് വ്യോമസേനാ കേന്ദ്രത്തിനുനേരെ ആസൂത്രണം ചെയ്ത തീവ്രവാദി ആക്രമണം പരാജയപ്പെടുത്തിയതായി കറാച്ചി പൊലീസ് അവകാശപ്പെട്ടു. തഹ്രീകെ ഇമാറത് ഇസ്ലാമിയ എന്ന അറിയപ്പെടാത്ത അഫ്ഗാന്‍ തീവ്രവാദഗ്രൂപ്പിന്‍െറ പ്രമുഖനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 150പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.