കാഠ്മണ്ഡു: രാജ്യത്തിന്‍െറ ഭരണഘടന സെപ്റ്റംബര്‍ 20ന് പ്രഖ്യാപിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി മഹേന്ദ്ര ബഹാദൂര്‍ പാണ്ഡെ. 2008ല്‍ ആരംഭിച്ച ഭരണഘടനാ നിര്‍മാണം അന്തിമഘട്ടത്തിലത്തെിയതായി അദ്ദേഹം പറഞ്ഞു.
ഭരണഘടന നേപ്പാള്‍ പ്രസിഡന്‍റ് റാം ബരണ്‍ യാദവ് പ്രത്യേകം സജ്ജീകരിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപിക്കുക. രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിരിക്കുന്നവര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രഖ്യാപനദിനം സംബന്ധിച്ച് ഭരണഘടനാ അസംബ്ളിയുടെ അംഗീകാരം നേടിയതായും വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു രാജ്യമാക്കണമെന്ന നിര്‍ദേശം തള്ളപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പലഭാഗത്തും പ്രക്ഷോഭം നടക്കുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തോട് വിയോജിപ്പുള്ള ഒരുവിഭാഗവും സമരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.