സന്‍ആ: ഹൂതി വിമതരുമായി ഈയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയതായി യമന്‍ പ്രസിഡന്‍റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദി വ്യക്തമാക്കി. പിടിച്ചെടുത്ത ഭാഗങ്ങളും സര്‍ക്കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും യമന് തിരികെ നല്‍കണമെന്ന യു.എന്‍ പ്രമേയം അംഗീകരിക്കാത്തിടത്തോളം കാലം വിമതരുമായി ചര്‍ച്ച നടത്തില്ളെന്ന് ഹാദിയുടെ ഒൗദ്യോഗിക വക്താവ് അറിയിച്ചു. സന്‍ആയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സൗദി സഖ്യമുള്ള സൈന്യം ആക്രമണം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ചിനുശേഷം യമനില്‍ സംഘര്‍ഷത്തില്‍ 4500ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.