ബൈറൂത്: ലബനാനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പ് ഐനുല്‍ ഹില്‍വയില്‍ ഇരു വിഭാഗം സായുധ സംഘങ്ങള്‍ ഏറ്റുമുട്ടി. ജുന്ദുല്‍ ഷാം സംഘവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍െറ ഫതഹ് പാര്‍ട്ടി അംഗങ്ങളുമാണ് ദക്ഷിണ ലബനാനിലെ സിദോനിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഫതഹ് പാര്‍ട്ടി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കുപറ്റിയ നിരവധി പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഏറ്റുമുട്ടലിന് കാരണമെന്താണെന്ന് വ്യക്തമല്ല. മുമ്പും ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഒരുലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ക്യാമ്പിന്‍െറ സുരക്ഷാ ചുമതല ഫലസ്തീനികള്‍ക്കാണ്. ലബനാന്‍ സൈന്യത്തിന് ഇവിടേക്ക് കടക്കാന്‍ അനുമതിയില്ല. എന്നാല്‍, വെടിവെപ്പും റോക്കറ്റാക്രമണവും ശക്തമായതിനെ തുടര്‍ന്ന് ക്യാമ്പിന്‍െറ നാലുവശവും ലബനാന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ക്യാമ്പ് വിട്ട് സിദോന്‍ പട്ടണത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.