ബെയ്ജിങ്: ചൈനയില്‍ പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ ചെലവുചുരുക്കല്‍ നിര്‍ദേശം ലംഘിച്ച 22,000 ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടി. ഇതോടെ 2012നുശേഷം ഈ കുറ്റത്തിന് രാജ്യത്ത് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 1.20 ലക്ഷമായി. ഉയര്‍ന്ന പദവികളിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ 16,761 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചെലവുചുരുക്കല്‍ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് ഉദ്യോഗവൃന്ദം, അധികവരുമാനം, അനഭിലഷണീയമായ തൊഴില്‍ശീലങ്ങള്‍ തുടങ്ങിയവ കുറക്കുക എന്നതാണ്. മിതവിനിയോഗ നിയമം തെറ്റിച്ചതിന് 2014ല്‍ മാത്രം 71,000 പേര്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.