യമനില്‍ 398 കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുനൈറ്റഡ് നേഷന്‍സ്: യമനിലെ സംഘര്‍ഷങ്ങളില്‍ 400ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്. അത്രതന്നെ കുട്ടികളെ വിവിധ സായുധ സംഘങ്ങള്‍ സൈന്യത്തില്‍ ചേര്‍ത്തതായും കുട്ടികളുടെ വിഭാഗമായ യുനിസെഫ് തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ച മുമ്പ് വരെ 398 കുട്ടികള്‍ കൊല്ലപ്പെടുകയും 377 കുട്ടികള്‍ സൈനിക സംഘങ്ങളിലേക്ക് നിയോഗിക്കപ്പെടുകയും 1.3 ദശലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.