സംസ്കൃത ക്യാമ്പില്‍ പങ്കെടുക്കാന്‍ 60 ബുദ്ധിജീവികളും

ബെയ്ജിങ്: ചൈനയില്‍ ബുദ്ധമത സ്ഥാപനം നടത്തുന്ന സംസ്കൃത ക്യാമ്പിന് അനുകൂല പ്രതികരണം. മതപഠനം, യോഗ തുടങ്ങിയവ പഠിപ്പിക്കാനായി സൗജന്യ നിരക്കില്‍ നടത്തുന്ന ക്യാമ്പില്‍ നിലവില്‍ 60 ചൈനീസ് ബുദ്ധിജീവികളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരായ 300ഓളം അപേക്ഷകരില്‍നിന്നാണ് 60 പേരെ തെരഞ്ഞെടുത്തത്. അടുത്ത ആറു ദിവസങ്ങളില്‍ സംസ്കൃതത്തിലെ എഴുത്തും വായനയുമാണ് ക്യാമ്പിലെ പ്രധാന പരിപാടി.

ആറാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സന്യാസി സുആന്‍ സാങ്ങാണ് ചൈനയില്‍ സംസ്കൃതം പ്രചരിപ്പിച്ചത്. ഇതിനത്തെുടര്‍ന്ന് പല ചൈനീസ് ബുദ്ധസന്യാസികളും പുരാതന ഇന്ത്യന്‍ വൈദ്യത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ചൈനയിലേക്ക് കൊണ്ടുവന്നു. യു.എന്‍  ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചതോടെ സംസ്കൃതം പഠിക്കാനായി നിരവധി പേരാണ് മുന്നോട്ടുവരുന്നത്. ആഴ്ചയിലെ അവധിദിനം, രാത്രിസമയം, വാര്‍ഷികാവധി തുടങ്ങിയ അവസരങ്ങളിലാണ് ആളുകള്‍ സംസ്കൃതപഠനത്തിനായി സമയം കണ്ടത്തെുന്നത്.

1940ന്‍െറ അവസാനത്തില്‍തന്നെ ചൈനീസ് വിദ്യാലയങ്ങളില്‍ സംസ്കൃതം പഠിപ്പിച്ചുവരുന്നുണ്ടെങ്കിലും കൃത്യമായ പാഠപുസ്തകങ്ങളുടെ അഭാവവും അധ്യാപകരുടെ കുറവും കാരണം വലിയ വളര്‍ച്ചയുണ്ടായിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.