സന്‍ആ: യമനിലെ വിമതര്‍ക്കെതിരെ സഖ്യകക്ഷി നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നത് യുദ്ധക്കുറ്റത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ റിപ്പോര്‍ട്ട്. ‘സിവിലിയന്‍ എവിടെയും സുരക്ഷിതമല്ല’ എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് യമന്‍ ആക്രമണങ്ങളില്‍ കൊലചെയ്യപ്പെടുന്ന സിവിലിയന്മാരുടെ വിവരങ്ങളുള്ളത്. മാര്‍ച്ച് 26 മുതല്‍ സഖ്യകക്ഷികളാരംഭിച്ച വ്യോമാക്രമണം നിരവധി സിവിലിയന്മാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഹൂതി വിമതരുടെ അട്ടിമറിക്കുശേഷം ഇതുവരെ 4000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ പകുതിയിലധികവും സിവിലിയന്മാരാണെന്നാണ് റിപ്പോര്‍ട്ട്.
യമനിലെ എല്ലാ വിഭാഗങ്ങളും യുദ്ധക്കുറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ സംഖ്യകക്ഷികള്‍ നടത്തിയ എട്ട് വ്യോമാക്രമണങ്ങളില്‍ അന്വേഷണം നടത്തിയാണ് ആംനസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 141 പേര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളികളും സ്കൂളുകളും അങ്ങാടികളും നിറഞ്ഞ ജനനിബിഡമായ പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. അടുത്തൊന്നും സൈനികകേന്ദ്രങ്ങളില്ലാത്ത ഇടങ്ങളാണ് ഇവയില്‍ അധികവും. തായിസ്, ഏദന്‍ മേഖലകളില്‍ നടന്ന ആക്രമണങ്ങള്‍ പഠനവിധേയമാക്കിയതില്‍നിന്ന് മനസ്സിലാകുന്നത് മരണങ്ങളും നാശങ്ങളും യുദ്ധക്കുറ്റം ചുമത്താവുന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നാണെന്ന് ആംനസ്റ്റി ആരോപിച്ചു.
ഹൂതി വിമതരും മാരകായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. യുദ്ധക്കുറ്റങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ യു.എന്‍ മനുഷ്യാവകാശ സമിതിയോട് ആംനസ്റ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.