ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊളംബോ: ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രിയായി പുതിയ ഊഴം തേടുന്ന പൊതു തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 225 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് നാലു മണിക്ക് അവസാനിക്കും. 113 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ സഖ്യത്തിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.


നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി)യും പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ)ഉം തമ്മിലാണ് പ്രധാന മത്സരം. അതേസമയം, രാജപക്സയെ തോല്‍പിക്കാന്‍ തമിഴ് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജപക്സ യു.പി.എഫ്.എ സ്ഥാനാര്‍ഥിയാകുന്നതിനോട് സിരിസേന കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ എസ്.എല്‍.എഫ്.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്‍റ് മത്സരിക്കുകയെന്ന തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചുവെന്ന് സിരിസേന കുറ്റപ്പെടുത്തിയിരുന്നു. രാജപക്സക്ക് കീഴില്‍ ആരോഗ്യ മന്ത്രിയായിരുന്ന സിരിസേനയാണ് കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.