ധാക്ക: ബംഗ്ളാദേശില്‍ ബ്ളോഗര്‍ നിലോയ് ചക്രവര്‍ത്തിയുടെ കൊലപാതകത്തില്‍ ബന്ധമുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തു. നിരോധിത തീവ്രവാദ സംഘടനയായ അന്‍സാറുല്ല ബംഗ്ളായുടെ രണ്ടു പ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ബ്ളോഗര്‍മാരുടെ കൊലപാതകവുമായി മുമ്പും ബന്ധമുള്ള സംഘടനയാണ് അല്‍ഖാഇദയുടെ ബംഗ്ളാദേശ് പതിപ്പെന്ന് ആരോപിക്കപ്പെടുന്ന അന്‍സാറുല്ല ബംഗ്ളാ. സാദുല്‍ നഹിന്‍, മസൂദ് റാണ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ധാക്കയിലെ സ്വവസതിയിലാണ് നിലോയ് കൊലചെയ്യപ്പെട്ടത്. ഈ വര്‍ഷം കൊലചെയ്യപ്പെടുന്ന നാലാമത്തെ ബ്ളോഗറാണ് ഇദ്ദേഹം.
നിലോയ് ചക്രവര്‍ത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന പ്രതികളാണ് പിടിക്കപ്പെട്ട രണ്ടുപേരുമെന്ന് പൊലീസ് വ്യക്തമാക്കി. വാടകക്ക് ഫ്ളാറ്റ് വേണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ നീലിന്‍െറ വീട്ടിലത്തെിയതെന്ന് പൊലീസ് പറഞ്ഞു.
ഭരണഘടനാപരമായി മതേതര രാജ്യമാണ് ബംഗ്ളാദേശ്. എന്നാല്‍, ബ്ളോഗര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കുന്നില്ളെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.
പരിധിലംഘിക്കാതിരിക്കാന്‍ ബ്ളോഗര്‍മാര്‍ ശ്രദ്ധിക്കണമെന്ന പൊലീസ് മേധാവിയുടെ പ്രസ്താവന രാജ്യത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.