പരോള്‍ നീട്ടാന്‍ ഗര്‍ഭം ധരിച്ചത് 13 തവണ!

ബെയ്ജിങ്: ജയിലില്‍നിന്ന് പരോള്‍ നേടാന്‍ 10 വര്‍ഷത്തിനിടെ യുവതി ഗര്‍ഭം ധരിച്ചത് 13 തവണ. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജ്യാങ് പ്രവിശ്യയിലാണ് സംഭവം. 2005 ഒക്ടോബര്‍ 17നാണ് സെങ് എന്ന യുവതിയെ അഴിമതിക്കേസില്‍ പ്രാദേശിക കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്.
തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കാണിച്ച് 2006ലാണ് സെങ് ആദ്യമായി പരോളിന് അപേക്ഷ നല്‍കുന്നത്. പരോള്‍ അനുവദിച്ചു കിട്ടിയതോടെ സെങ് ഗര്‍ഭം അലസിപ്പിച്ചു.
എന്നാല്‍, പരോളിന്‍െറ കാലാവധി തീര്‍ന്ന് ജയിലില്‍ അടക്കേണ്ട താമസം വീണ്ടും ഗര്‍ഭിണിയായി. ഇതോടെ പരോള്‍ അനുവദിക്കാന്‍ കോടതി നിര്‍ബന്ധിതമാവുകയായിരുന്നു.
ഇങ്ങനെ 13 തവണ ഇവര്‍ പരോളിന് വേണ്ടി ഗര്‍ഭം ധരിക്കുകയും അലസിപ്പിക്കുകയും ചെയ്തുവെന്നാണ് പീപ്ള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
14 തവണ ഗര്‍ഭിണിയായെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍, ഒരു തവണ ഇവര്‍ കള്ളം പറയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഏതായാലും 39കാരിയായ സെങ്ങിനെ ഉടന്‍ ജയിലില്‍ അടക്കണമെന്ന് കാണിച്ച്  മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗര്‍ഭിണിയായില്ളെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.