സര്‍ക്കാര്‍ അനുകൂല സൈന്യം അബ്യാന്‍ പ്രവിശ്യ തിരിച്ചുപിടിച്ചു

സന്‍ആ: യമനില്‍ ഹൂതി വിമതര്‍ക്കെതിരെ പൊരുതുന്ന സര്‍ക്കാര്‍ അനുകൂല സൈന്യം അബ്യാന്‍ പ്രവിശ്യ തിരിച്ചുപിടിച്ചു. അബ്യാന്‍ പ്രവിശ്യയിലെ അവസാന പട്ടണം ലോദര്‍ പിടിച്ചടക്കിയതായി പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി അനുകൂല സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അബ്യാന്‍ പ്രവിശ്യ തിരിച്ചുപിടിച്ചതിലൂടെ ദക്ഷിണ യമനിലെ ഭൂരിപക്ഷപ്രദേശങ്ങളും ഹൂതി നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ചതായി അവര്‍ അവകാശപ്പെട്ടു.ഞായറാഴ്ച അബ്യാന്‍ പ്രവിശ്യാ ആസ്ഥാനം സിഞ്ചിബാര്‍ ഹൂതികളില്‍നിന്ന് തിരിച്ചുപിടിച്ചിരുന്നു. സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ അനുകൂല സൈന്യം യമനില്‍ മുന്നേറ്റം നടത്തുന്നത്. ഏറ്റുമുട്ടലിന്‍െറ വിശദവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ആദനില്‍നിന്ന് പലായനം ചെയ്തവര്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആദന്‍ ആസ്ഥാനമാക്കി തലസ്ഥാനമായ സന്‍ആ പിടിച്ചടക്കാനുള്ള പോരാട്ടത്തിന് വിദേശത്തുള്ള ഹാദി സര്‍ക്കാര്‍ തീരുമാനിക്കുന്നതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.