ഇറാഖില്‍ രണ്ടു സ്ഫോടനങ്ങളിലായി 42 മരണം

ബഗ്ദാദ്: കിഴക്കന്‍ ഇറാഖില്‍ കഴിഞ്ഞദിവസം നടന്ന രണ്ട് സ്ഫോടനങ്ങളിലായി 42 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബഗ്ദാദില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ബാഖുബ നഗരത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിനു കിഴക്ക് ചെക്പോയന്‍റിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 25ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഖുബയില്‍ ഐ.എസും സര്‍ക്കാര്‍ അനുകൂല സൈനികരും തമ്മിലുള്ള പോരാട്ടത്തിന് കഴിഞ്ഞവര്‍ഷം വേദിയായിരുന്നു. നഗരം സൈനികരുടെ നിയന്ത്രണത്തിന് അധീനമായെങ്കിലും ദിയാല പ്രവിശ്യയില്‍ സൈനികരുമായുള്ള പോരാട്ടം തുടര്‍ന്നുവരുകയായിരുന്നു. കഴിഞ്ഞ റമദാന്‍ മാസത്തിന്‍െറ അവസാനത്തില്‍ പ്രവിശ്യയിലെ വാണിജ്യ പ്രദേശത്ത് ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിലവിലെ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.