ക്വാലാലംപൂര്‍: റീയൂനിയന്‍ ദ്വീപില്‍ കണ്ടെത്തിയ അവശിഷ്ട ഭാഗം കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ എം.എച്ച് 370 വിമാനത്തിന്‍േറതാണ് കണ്ടെത്തിയ ഭാഗമെന്ന് ഫ്രാന്‍സില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ വ്യക്തമായതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിനരികെ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള റീയൂനിയന്‍ ദ്വീപില്‍ കഴിഞ്ഞയാഴ്ചയാണ് വിമാനത്തിന്‍െറ ചിറകിന്‍െറ ഭാഗമായ ഫ്ളാപറോണ്‍ കണ്ടെടുത്തത്. അവശിഷ്ടം ബോയിങ് 777 വിഭാഗത്തിലേതാണെന്ന് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഭൂമധ്യരേഖക്ക് തെക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടെ അപകടത്തില്‍പെട്ട ഏക 777 വിമാനം മലേഷ്യന്‍ എയര്‍ലൈന്‍സായതിനാല്‍ കണ്ടെത്തിയത് മലേഷ്യന്‍ വിമാനത്തിന്‍േറതാണെന്ന് ഏറക്കുറെ ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.