അമേരിക്കയിൽ വീണ്ടും സിക വൈറസ് ക​െണ്ടത്തി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ നാലുപേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. വൈറസ് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനൊപ്പം വൈറസ് വരുത്തി വെക്കുന്ന ജനിതക വൈകല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. വൈറസ് ബാധിതര്‍ക്ക് ഉചിതമായ ചികിത്സ നല്‍കാന്‍ അമേരിക്കന്‍ പ്രസിഡിന്‍റ് ബറാക്ക് ഒബാമ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

വരും ദിവസങ്ങളില്‍ കൂടുതല്‍ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക വൈറസ് കണ്ടത്തെിയത്. ഫോറിഡയില്‍ ഈ മാസം 19 ന് തന്നെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയതിരുന്നുവെങ്കിലും സ്ഥിരീകരണത്തിനായി കാത്ത് നില്‍ക്കുകയായിരുന്നു. അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ സന്നാഹങ്ങളെല്ലാം തയ്യാറാണെന്ന് ഫ്ളോറിഡ ഗവര്‍ണര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.