‘സ്നോഡന്‍’ സെപ്റ്റംബറില്‍ പുറത്തിറങ്ങും

ലണ്ടന്‍: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡന്‍െറ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബറില്‍ പുറത്തിറങ്ങും. ‘സ്നോഡന്‍’ എന്നു തന്നെയാണ് ചിത്രത്തിന്‍െറ പേര്. ഓസ്കര്‍ പുരസ്കാര ജേതാവ് ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ല്യൂക് ഹാര്‍ഡിങ്ങിന്‍െറ ദി സ്നോഡന്‍ ഫയല്‍സ് എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് തയാറാക്കിയിരിക്കുന്നത്. യു.എസ് ചലച്ചിത്രതാരം ഗോര്‍ഡന്‍ ലെവിറ്റാണ് സ്നോഡനെ അവതരിപ്പിക്കുന്നത്. ചിത്രനിര്‍മാണത്തിന്‍െറ ഭാഗമായി സ്നോഡന്‍ സ്റ്റോണുമായി സംസാരിച്ചിരുന്നു. തന്‍െറ ജീവിതം ഒരിക്കലും സിനിമയാകുമെന്ന് കരുതിയില്ളെന്ന് സ്നോഡന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.