ഫ്ലോറിഡയിലെ നിശാ ക്ലബ്ബിൽ വെടിവെപ്പ് ; രണ്ട്​ മരണം

ഫോര്‍ട്ട് മെയേഴ്സ്: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒര്‍ലാന്‍ഡോ സംഭവത്തിനുശേഷം യു.എസില്‍ വീണ്ടും വെടിവെപ്പ്. ഫ്ളോറിഡയിലെ ബ്ളൂ നൈറ്റ് ക്ളബില്‍ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമികള്‍ 17 പേരുടെ നേര്‍ക്ക് വെടിയുതിര്‍ത്തതായി ഫോര്‍ട്ട് മെയേഴ്സ് പൊലീസ് ഡിപ്പാര്‍ട്മെന്‍റിലെ ക്യാപ്റ്റന്‍ ജിം മുല്ലിഗന്‍ പറഞ്ഞു.

ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൗമാരക്കാര്‍ക്കുവേണ്ടിയുള്ള പാര്‍ട്ടി നടക്കവെയാണ് വെടിവെപ്പ് നടന്നതെന്നും ക്ളബിന്‍െറ പരിസരത്തുണ്ടായിരുന്ന വീടിനും വാഹനങ്ങള്‍ക്കു നേരെയും വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടക്കുമ്പോള്‍ നൈറ്റ് ക്ളബ് ഒരു ഭ്രാന്താലയംപോലെ തോന്നിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമികളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

ഒര്‍ലാന്‍ഡോയില്‍ രാജ്യത്തെ നടുക്കിയ വെടിവെപ്പ് നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ ആക്രമണം. യു.എസ് ചരിത്രത്തിലെ തന്നെ തോക്കുപയോഗിച്ച് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം രാജ്യത്തെ തോക്കുനിയമം സംബന്ധിച്ച് പുതിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

കര്‍ശനമായ തോക്കുനിയമം കൊണ്ടുവരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് അമേരിക്കക്കാരുമെന്ന് അസോസിയേറ്റഡ് പ്രസും ജി.എഫ്.കെയും നടത്തിയ ഏറ്റവും പുതിയ പോളില്‍ കണ്ടത്തെിയിരുന്നു. ഇതില്‍ തന്നെ ഭൂരിഭാഗം പേരും എ.ആര്‍-15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.