????? ??????????? ????????????????

ടിം കെയിന്‍ ഹിലാരിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി

വാഷിങ്ടന്‍: സെനറ്റര്‍ ടിം കെയിനിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി  ഹിലരി ക്ളിന്‍റന്‍  പ്രഖ്യാപിച്ചു. ആവശ്യം വന്നാല്‍ പ്രസിഡന്‍റ് പദവി ഏറ്റെടുക്കാനുള്ള പ്രാപ്തിയുള്ളയാളായിരിക്കണം വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെന്ന ഹിലരിയുടെ പ്രഖ്യാപിത നിലപാടിനു യോജിച്ച തീരുമാനമായിട്ടാണ് കെയിനിന്‍െറ തെരഞ്ഞെടുപ്പിനെ വിദഗ്ധര്‍ വീക്ഷിക്കുന്നത്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഹിലരി ഇദ്ദേഹത്തെ വൈസ്പ്രസിഡന്‍റാക്കാനുള്ള തീരുമാനം അറിയിച്ചത്.

വിപുലമായ ഭരണപരിചയമുള്ള കഴിവുറ്റ ഭരണാധികാരിയായാണ് ടിം കെയിന്‍ വിലയിരുത്തപ്പെടുന്നത്. വരുന്നയാഴ്ച നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഹിലരിയെ പാര്‍ട്ടി ഒൗദ്യോഗികമായി നാമനിര്‍ദേശം ചെയ്യും. മേയര്‍ എന്ന നിലയിലും ഗവര്‍ണറെന്ന നിലയിലും കഴിവുതെളിയിച്ച കെയിന്‍ തന്‍െറ പ്രചാരണത്തിനു മുതല്‍ക്കൂട്ടാവുമെന്ന് ഹിലരി ശുഭാപ്തിവിശ്വാസം  പ്രകടിപ്പിച്ചു. 

സ്വതന്ത്രവ്യാപാര കരാറുകാരുടെ ശക്തമായ വക്താവാണ് 58കാരനായ ടിംകെയ്ന്‍. ഇദ്ദേഹത്തിന്‍െറ ജന്മനഗരമായ വിര്‍ജീനിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ മുഖ്യ പോരാട്ടഭൂമികളിലൊന്നായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.