പോക്കിമോന്‍ വഴി ആപ്പ്ള്‍ കോടികള്‍ വാരുമെന്ന്

വാഷിങ്ടന്‍: ഓടിയും ചാടിയും അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറിയും പോക്കിമോനെ തേടുന്നവരുടെ ആവേശം ഇരട്ടിക്കുമ്പോള്‍ ആപ്പ്ള്‍ ഐ ഫോണ്‍ കോടികള്‍ വാരുമെന്ന് വിദഗ്ധര്‍. നിന്‍ഡകോയുടെ പോക്കിമോന്‍ ഗോ ഗെയിം ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്സ്റ്റോറുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ആപ്പ്ള്‍ ഐ ഫോണില്‍ പോക്കോയിന്‍സ് എന്ന ഫീച്ചറുകള്‍കൂടി സ്വന്തമാക്കാം. ഇതുവഴിയാണ് ആപ്പ്ള്‍ 300 കോടി ഡോളര്‍വരെയുണ്ടാക്കാന്‍ പോവുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 99 സെന്‍റിന് 100  പോക്കോയിന്‍സ് ലഭിക്കും. എന്നാല്‍, 14,500 പോക്കോയിന്‍സ് പാക്കേജിന് 99.99 ഡോളര്‍വരെ ചെലവാകും. കളിയുടെ ആവേശവും വ്യത്യസ്തതയും നല്‍കുന്ന കൂടുതല്‍ ഫീച്ചറുകളില്‍ പ്ളയേഴ്സ് ആകൃഷ്ടരാവുമെന്നതിനാല്‍ ആപ്പ്ളിന്‍െറ വരുമാനം കൂടുമെന്നാണ് വിലയിരുത്തല്‍.  യു.എസില്‍ ജൂലൈ 18ന് പുറത്തിറക്കിയതു മുതല്‍ 2.1 കോടി പേരാണ് പോക്കിമോന്‍ കളിക്കുന്നത്.  35  രാജ്യങ്ങളില്‍ ഗെയിം ലഭ്യമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.