ട്രംപിനെതിരെ നൂറോളം യുവതികളുടെ നഗ്ന പ്രതിഷേധം

ക്ലീവ്‌ലാൻഡ്: യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മൽസരിക്കാനൊരുങ്ങുന്ന ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു. ട്രംപിനെ പ്രസി‍ഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷൻ തുടങ്ങാനിരിക്കെയാണ് ക്ളീവ് ലാൻഡിൽ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഫൊട്ടോഗ്രാഫർ സ്പെൻസർ ടുനിക്കാണ് ഇൻസ്റ്റലേഷന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്. കലയും രാഷ്ട്രീയവും ഒന്നിപ്പിച്ച് നൂറിലധികം വരുന്ന സ്ത്രീകൾ നഗ്നരായി കണ്ണാടിയുമായി നിൽക്കുന്ന ചിത്രത്തിലൂടെ ട്രംപ് വൈറ്റ് ഹൗസിന് അനുയോജ്യനല്ല എന്ന സന്ദേശം നൽകുകയാണ് ടുനിക്.

‌ട്രംപ് ഒരു പരാജിതനാണെന്നാണ് ടുനിക്കിന്‍റെ അഭിപ്രായം. 130 സ്ത്രീകളാണ് ഫോട്ടോ ഷൂട്ടിനായി എത്തിയത്. ഇതിൽ നിന്ന് തെരഞ്ഞെടുത്ത നൂറു പേരാണ് ഫോട്ടോയിലുള്ളത്. വിവിധ നിറങ്ങളിലുള്ളവർ, ഉയരം കൂടിയവർ, കുറഞ്ഞവർ എന്നിങ്ങനെയുള്ളവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു. രാജ്യത്ത് ഭിന്നിപ്പിന് വഴിവെക്കുന്നവയാണ് ട്രംപിന്‍റെ നയങ്ങൾ എന്നും ടുനിക് അഭിപ്രായപ്പെട്ടു.

റിപ്പബ്ളിക്കൻ കൺവൻഷൻ നടക്കുന്നതിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഫോട്ടോ ഷൂട്ട് നടന്നത്.സ്ത്രീകളുടെ കൈവശം നൽകിയ കണ്ണാടിയിൽ പ്രദേശത്തിന്‍റെ പശ്ചാത്തലം പ്രതിബിംബമാകുന്ന തരത്തിലാണ് ചിത്രമെടുത്തത്.  പൊതുസ്ഥലത്തെ നഗ്നതാ പ്രദർശനം ക്ളീവ് ലാൻഡിൽ കുറ്റമാണ്.

നവംബർ എട്ടിനാണ് യുഎസ് തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി ചിത്രങ്ങൾ പുറത്തുവിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.