ഇൻഡോ –കനേഡിയൻ പ്രസ് ക്ലബ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാനഡ:ഇൻഡോ കനേഡിയൻ പ്രെസ്സ്  ക്ലബ് ഇന്ത്യയുടെ 70 മതു സ്വാതന്ത്ര ദിനം ബ്രാംപ്ടൺ സിറ്റി കമ്യൂണിറ്റി സെന്ററിൽ ആഘോഷിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ.ദിനേഷ് ഭാട്ടിയ പതാക ഉയർത്തി. കാനഡ ഗവൺമെൻറിനെ പ്രതിനിധീകരിച്ച് പാർലമെൻറ്​ അംഗമായ ശ്രീമതി സോണിയ സിദ്ധു ,​ ഒന്റാറിയോ ഗവൺമെൻറിനെ പ്രതിനിധീകരിച്ച്​ ശ്രീമതി ഹരീന്ദർ മൽഹിയും സംബന്ധിച്ചു. കാനഡയിലെ ഏക വിവിധ ഇന്ത്യൻ ഭാഷാ മാധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇൻഡോ കനേഡിയൻ പ്രസ് ക്ലബി​െൻറ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കനേഡിയൻ ഗവൺമെൻറ്​, ഇന്ത്യൻ കോൺസുൽ ജനറൽ ഓഫിസ് എന്നിവരിൽ  നിന്നുള്ള  പ്രശംസാ പത്രവും തദവസരത്തിൽ  ഭാരവാഹികൾക്ക് കൈമാറി. ജനാധിപത്യ ഇന്ത്യയിലെ വിവിധ ഭാഷ ,മത, ജാതി വിഭാഗങ്ങളുടെ ഒത്തൊരുമ ലോകത്തിനു തന്നെ മാതൃകയാണെന്ന്​ ശ്രീ.ഭാട്ടിയ അഭിപ്രായപ്പെട്ടു.

1914 ൽ  ഇന്ത്യൻ അഭയാർത്ഥികൾക്ക് നേരെ കാനഡ നടത്തിയ ജനദ്രോഹ നടപടിയെപ്പറ്റി കനേഡിയൻ സർക്കാർ മാപ്പ് പറഞ്ഞതിനെ പറ്റി സോണിയ സിദ്ധു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ കനേഡിയൻ സാമൂഹിക,സാംസ്കാരിക,സാമ്പത്തീക മേഖലകളിൽ നടക്കുന്ന ജനവിരുദ്ധ പ്രശ്നങ്ങളെ പറ്റി ഡോ.ശിവ ചോപ്ര എഴുതിയ ബുക്കിന്റെ പ്രകാശനം നിർവഹിക്കുക ഉണ്ടായി . ഇന്ത്യൻ കുടിയേറ്റ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളെ വിശകലം ചെയ്യുകയും പൊതു സമൂഹത്തെ ബോധവൽക്കാതിരിക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ ആയി പരിശ്രമിക്കുന്ന വ്യക്തിയാണ് ശ്രീ.ശിവ് ചോപ്ര.അദ്ദേഹത്തിന്റെ കൃതികളിൽ ഒന്നായ "Corrupt To The Core  " എന്ന ബുക്കിന്റെ പ്രകാശനവും നടത്തപ്പെട്ടു.

വളർന്നു വരുന്ന തലമുറയിലെ പ്രതിഭകളിൽ ഒരാളായ ആനന്ദ് സതീഷ് എഴുതിയ“Emerson for the Digital Generation എന്ന  ബുക്കിന്റെ പ്രകാശനവും തദവസരത്തിൽ നടത്തപ്പെട്ടു. കാനഡയിൽ വിവിധ ഇന്ത്യൻ ഭാഷാ മാധ്യമ പ്രവർത്തകർ ഉൾകൊള്ളുന്ന സംഘടന സംഘടിപ്പിക്കുന്ന ആദ്യത്തെ പൊതു പരിപാടി ആണ് ഇത് എന്ന് ശ്രീ.ദിനേഷ് ഭാട്ടിയ,സോണിയ സിദ്ധു എം പി എന്നിവർ എടുത്തു പറയുകയും വിവിധ ഭാഷാ മാധ്യമങ്ങളുടെ കൂട്ടായ്മ കാനഡയിലെ ഇന്ത്യൻ സമൂഹത്തിനു ഏറെ ഗുണം ചെയ്യും എന്നും അടിവരയിട്ടു.

ചടങ്ങിനോടനുബന്ധിച്ച് മാധ്യമ സ്വാതന്ത്രത്തെ പറ്റിയും വ്യക്തി സ്വാതന്ത്രത്തെ പറ്റിയും പ്രഭാഷണങ്ങൾ നടത്തുക ഉണ്ടായി.പ്രശസ്ത മാധ്യമ പ്രവർത്തകർ ആയ ടോം ഹെൻഹായ്‌ ,താരിഖ് ഫത്തേ ,രാജേന്ദ്ര  സൈനി എന്നിവർ അഭിപ്രായങ്ങൾ അറിയിച്ചു.

 വേൾഡ് വിഷൻ കാനഡ ,ചൈതന്യ ആയുർവേദ കാൻഫെസ്റ് ,മധുരഗീതം എഫ് എം ,ഗ്രേസ് പ്രിന്റിങ് ,മാറ്റൊലിന്യൂസ്  എന്നിവർ  പ്രധാന സ്പോൺസർമാരായിരുന്നു. ബ്രാംറ്റൺ സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഭാഷാ മാധ്യമങ്ങളുടെ പ്രതിനിധികളും,അഭ്യുദയ കാംഷികളും സംബന്ധിച്ചു .

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.