ഹിലരി ​​െഎ.എസ്​ സ്​ഥാപക​യെന്ന്​ ട്രംപ്​

ഫ്ലോറിഡ: അമേരിക്കൻ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ഹിലരി ക്ലിൻറൺ ഭീകര സംഘടനയായ ​െഎ.എസി​െൻറ സ്​ഥാപകയാണെന്ന്​ റിപ്പബ്ലിക്കൻ​ പാർട്ടിയുടെ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​. കഴിഞ്ഞ ദിവസം ​ഫ്ലോറിഡയിലെ ഡെയ്​റ്റോണ ബീച്ചിലെ റാലിയിൽ അനുയായികളെ അഭിസംബോധന​ ചെയ്യവെയാണ്​ ട്രംപ്​ വിവാദ പ്രസ്​താവന നടത്തിയത്​. ​െഎ.എസ്​ സ്​ഥാപകയെന്ന നിലയിൽ ഹിലരിക്ക്​ അവരിൽ നിന്ന്​ അവാർഡ്​ ലഭിക്കേണ്ടതാണെന്നും ട്രംപ്​ പറഞ്ഞു.  

ലിബിയയിലും പശ്​ചിമേഷ്യൻ രാജ്യങ്ങളിലും ബറാക്​ ഒബാമയും വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിയും​ കൈക്കൊണ്ട  വിദേശ നയത്തെയും ട്രംപ്​ വിമർശിച്ചു.  ഹിലരിയെ വിദേശകാര്യ സെക്രട്ടറിയാക്കിയതിൽ ഒബാമ ഇപ്പോൾ പശ്​ചാത്തപിക്കുന്നുണ്ടാകാം.  അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലിൽ തെറ്റുപറ്റി. ഇത്​ ​െഎ.എസി​െൻറ വളർച്ചയെ ത്വരിതപ്പെടുത്താൻ കാരണമായി. നമുക്കൊരു പ്രസിഡ​െൻറ്​ ഉണ്ട്​.  അദ്ദേഹം കഴിവില്ലാത്തവനാണ്​. ഒബാമയുടെ നയങ്ങൾമൂലം നാം അപമാനിക്കപ്പെട്ടിരിക്കുകയാണ്​. നേരത്തെ ​ഫോക്​സ്​ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ ഹിലരിയെ പിശാചെന്നും​ ട്രംപ്​ വിശേഷിപ്പിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.