ഹവാന: യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പയെ ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ സ്വീകരിച്ചു. ക്യൂബന്‍ ജനതയുടെ പ്രശ്നങ്ങളും ദുഃഖങ്ങളും പരിഹരിക്കാന്‍ കത്തോലിക്ക സഭ എന്നും ഒപ്പമുണ്ടാകുമെന്ന് റൗള്‍ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെ ത്തിയ മാര്‍പാപ്പ മുന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തും. ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.
1998ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ക്യൂബയിലെ ത്തിയ ആദ്യ മാര്‍പാപ്പ. ഇതിന് ശേഷമാണ് ഫിദല്‍ കാസ്ട്രോ രാജ്യത്ത് ക്രിസ്തുമസിന് പൊതുഅവധി പ്രഖ്യാപിക്കുകയും നിരീശ്വര രാഷ്ട്രം എന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി ക്യൂബ വ്യക്തമാക്കിയിരുന്നു.
അരനൂറ്റാണ്ടിന് ശേഷം യു.എസ്^ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സെപ്റ്റംബര്‍ 27ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.