വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഒബാമക്കും ഇസ്ലാമിനുമെതിരെ സദസ്യരില്‍ ഒരാള്‍ നടത്തിയ പരസ്യ പരാമര്‍ശത്തെചൊല്ലി റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പ് വിവാദക്കുരുക്കില്‍.
അനുയായിയെ തിരുത്തുന്നതിനു പകരം ചിരിച്ച് പിന്തുണ അറിയിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഹാംപ്ഷയറില്‍ നടന്ന പരിപാടിക്കിടെയാണ് അനുയായികളിലൊരാള്‍ എണീറ്റുനിന്ന് അഭിപ്രായം പാസാക്കിയത്- ‘ഈ രാജ്യത്ത് നമുക്കൊരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മുസ്ലിംകള്‍ എന്നാണതിനു പേര്. നമ്മുടെ പ്രസിഡന്‍റും അവരിലൊരാളാണെന്ന് നമുക്കറിയാം. അദ്ദേഹം ഒരു അമേരിക്കക്കാരന്‍ പോലുമല്ല.’ ഇത്രയുമായപ്പോഴേക്ക് ഇടക്കുകയറി പ്രതികരിച്ച ട്രമ്പ് ‘ഈ ചോദ്യം നമുക്കാവശ്യമാണോ?’ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. എന്നാല്‍, ‘നമ്മെ കൊല്ലാന്‍ അവരുടെ പരിശീലന ക്യാമ്പുകള്‍ പെരുകുകയാണ്. എന്നു നാം അവരില്‍നിന്നു മുക്തമാകും?’ എന്നുകൂടി ചോദിച്ചാണ് അനുയായി ചോദ്യം അവസാനിപ്പിച്ചത്. അമേരിക്കക്കാരനായ ക്രിസ്ത്യന്‍ വിശ്വാസിയാണ് ഒബാമയെന്ന് അറിഞ്ഞിട്ടും തിരുത്താതെ ‘ചീത്ത കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ എന്നുപറഞ്ഞ് ഇയാള്‍ക്ക് പിന്തുണ അറിയിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
ട്രമ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റണ്‍ ഉള്‍പ്പെടെ പ്രമുഖരും വിമര്‍ശവുമായി രംഗത്തത്തെി. അതേസമയം, ഒബാമ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരെയാണ് യുദ്ധം നയിക്കുന്നതെന്നാക്ഷേപിച്ച് റിപ്പബ്ളിക്കന്‍ കക്ഷി ട്രമ്പിന് പിന്തുണയുമായി രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.