ഇറാന്‍ ആണവ ഇടപാടിനെ എതിര്‍ത്ത പ്രമേയത്തിന് തിരിച്ചടി

വാഷിങ്ടണ്‍: ഇറാന്‍ ആണവയിടപാട് റദ്ദാക്കണമെന്ന് കാണിച്ച് യു.എസില്‍ റിപ്പബ്ളിക്കന്‍സ് അവതരിപ്പിച്ച പ്രമേയത്തിന് തിരിച്ചടി. കഴിഞ്ഞ ദിവസം യു.എസ് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഡെമോക്രാറ്റുകള്‍ വോട്ടിങ്ങിലൂടെ തടഞ്ഞു. വോട്ടെടുപ്പില്‍ 58-42 വോട്ടുകളാണ് പ്രമേയത്തിന് ലഭിച്ചത്. വോട്ടെടുപ്പിലൂടെ വിദേശരാജ്യങ്ങളുമായി സുദീര്‍ഘമായ ബന്ധത്തിന് വഴിയൊരുങ്ങിയെന്നും അതുവഴി ഇറാന് ആണവായുധങ്ങള്‍ ലഭിക്കുന്നത് തടയാന്‍ കഴിയുമെന്നും സെനറ്റിനുശേഷം ഒബാമ പറഞ്ഞു.
വിജയത്തെ അമേരിക്കയുടെയും ലോകത്തിന്‍െറയും സുരക്ഷക്കായുള്ള നയതന്ത്രത്തിന്‍െറ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.