സ്റ്റീവ് ജോബ്സ് കൈകൊണ്ട് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലേലത്തിന്

ന്യൂയോര്‍ക്: ഏകദേശം നാലു പതിറ്റാണ്ട് മുമ്പ് സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാകും ചേര്‍ന്ന് കൈകൊണ്ട് നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറുകളിലൊന്ന് ലേലത്തില്‍വെച്ചു. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന് 3.3 ലക്ഷം പൗണ്ടാണ് (മൂന്നു കോടിയിലേറെ രൂപ) മതിപ്പു വില. 1976ല്‍ ഒരു ഗാരേജില്‍വെച്ചാണ് ജോബ്സും വോസ്നിയാക്കും ആപ്പ്ള്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലെ ആദ്യത്തേത് നിര്‍മിച്ചത്. 437 പൗണ്ടായിരുന്നു വില. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള മറ്റൊരു കമ്പ്യൂട്ടര്‍ 56 ലക്ഷം പൗണ്ടിന് ലേലത്തില്‍ വിറ്റുപോവുന്നതു വരെ ടോം റോംകി എന്നയാളുടെ ഷെല്‍ഫില്‍ പൊടിപിടിച്ചുകിടക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ ഒറ്റത്തവണ മാത്രമാണ് ഉപയോഗിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.