വാഷിങ്ടണ്‍: ഓണ്‍ലൈനായി വാങ്ങിയ സയനൈഡ് കഴിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനും പെന്‍സല്‍വേനിയ സര്‍വകലാശാലക്കുമെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കി. പെന്‍സല്‍വേനിയ സര്‍വകലാശാലയിലെ നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന ആര്യ സിങ് 2013 ഫെബ്രുവരിയിലാണ് ആത്മഹത്യ ചെയ്തത്. 2011ല്‍ സഹപാഠി തന്നെ പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി ആര്യ സിങ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അധികൃതര്‍ കുറ്റക്കാരനെതിരെ നടപടിയെടുത്തില്ല. മാനോനില തകര്‍ന്ന സിങ്ങിന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ അമിതമായി മദ്യപിച്ച നിലയില്‍ കണ്ടത്തെിയ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നങ്ങളില്‍ കൂടെനില്‍ക്കുന്നതിനു പകരം സഹവിദ്യാര്‍ഥികളും അധ്യാപകരും അവളെ അവഗണിച്ചു. 2012 ഡിസംബറിലാണ് സിങ്് ഓണ്‍ലൈന്‍ വഴി സയനൈഡ് വാങ്ങുന്നത്. 2013ല്‍ ദുര്‍നടപ്പിന്‍െറ ഭാഗമായി കോളജ് അധികൃതര്‍ നോട്ടീസ് നല്‍കുകയും പരീക്ഷയെഴുതുന്നത് വിലക്കുകയും ചെയ്തു. തുടര്‍ന്ന് 2013 ഫെബ്രുവരി എട്ടിന് ജീവനൊടുക്കിയ നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടത്തെുകയായിരുന്നു. വിദ്യാര്‍ഥി ജീവനൊടുക്കുന്നതിന് മുമ്പുവരെ വ്യാപകമായി ആമസോണ്‍ വെബ്സൈറ്റ് വഴി വില്‍പനക്കുണ്ടായിരുന്ന സയനൈഡ് പിന്നീട് പിന്‍വലിച്ചു. 51 തവണ യു.എസില്‍മാത്രം വില്‍പന നടന്ന സയനൈഡ് കഴിച്ച് 11 പേര്‍ ജീവനൊടുക്കിയതായി പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് ആമസോണ്‍ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.