മെക്സിക്കന്‍ മാഫിയ തലവന്‍ കോസ്റ്ററീകയില്‍?

മെക്സികോ സിറ്റി: മെക്സികോയിലെ അതീവ സുരക്ഷയുള്ള ജയിലില്‍ തടവിലിരിക്കെ അതിസാഹസികമായി രക്ഷപ്പെട്ട കുപ്രസിദ്ധ മാഫിയ തലവന്‍ ജോആക്വിന്‍ ഗുസ്മാന്‍ അയല്‍രാജ്യമായ കോസ്റ്ററീകയിലുണ്ടെന്ന് സൂചന. ഗുസ്മാന്‍െറ മകന്‍ ജീസസ് ആല്‍ഫ്രഡോ സല്‍സാര്‍ പിതാവിനൊപ്പം കോസ്റ്ററീകയിലെ റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കുന്നതിന്‍െറ ചിത്രം ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ട്വിറ്ററിലെ ചിത്രങ്ങള്‍ എവിടെനിന്നെടുത്തതാണെന്ന് കണ്ടത്തൊമെന്ന് അറിയാതെയായിരുന്നു മകന്‍െറ പോസ്റ്റ്. ട്വിറ്ററില്‍ സജീവസാന്നിധ്യമായ സലസര്‍ ഇടക്കിടെ തന്നെക്കുറിച്ചും പിതാവിനെക്കുറിച്ചും എഴുതാറുള്ളതാണ്. ഗുസ്മാനു പുറമെ മറ്റു രണ്ടു പേര്‍കൂടി ചിത്രത്തിലുണ്ടെങ്കിലും മുഖം വ്യക്തമല്ല.
ചിത്രം പുറത്തുവന്നതോടെ 1500ലേറെ പേരാണ് വീണ്ടും ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ പോസ്റ്റിന്‍െറ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ചതായി കോസ്റ്ററീക പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയുടെ ക്രിമിനല്‍പട്ടികയില്‍ മുന്‍നിരയിലുള്ള ഗുസ്മാന്‍ കുപ്രസിദ്ധമായ സിനലോവ മാഫിയ സംഘം തലവനാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.