ജനസംഖ്യ നിയന്ത്രിക്കാന്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കുക

യുനൈറ്റഡ് നാഷന്‍സ്: ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കാന്‍ ലോകത്ത് എല്ലായിടത്തും പെണ്‍കുട്ടികളെ 18 വയസ്സുവരെ നിര്‍ബന്ധമായും സ്കൂളിലയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗത്തിന്‍െറ നിര്‍ദേശം. 18 വയസ്സിനുശേഷം ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് താരതമ്യേന കുട്ടികള്‍ കുറവായിരിക്കുമെന്നാണ് ജനസംഖ്യാ നിധി തലവന്‍ ബാബടുണ്ട് ഒസോടിമിന്‍െറ അഭിപ്രായം.

ലോകത്തെ മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍വീതം 18 വയസ്സിനുമുമ്പ് വിവാഹം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തടയാന്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം നിര്‍ബന്ധമാക്കിയാല്‍ മതിയാവില്ളെന്നും അദ്ദേഹം വെള്ളിയാഴ്ച ജോര്‍ഡനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2030 ഓടെ ലോക ജനസംഖ്യ 8.5 ബില്യണായും ഈ നൂറ്റാണ്ടിന്‍െറ പകുതിയോടെ 9.7 ബില്യണായും ഉയരുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.