സെല്‍ഫി ജ്വരം; വിദ്യാര്‍ഥി ജയിലിലായി

ന്യൂയോര്‍ക്: അമേരിക്കയില്‍ സെല്‍ഫി ജ്വരംമൂലം എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അഴിയെണ്ണേണ്ടിവന്നു. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന്‍െറ അവധി ദിനത്തില്‍ ന്യൂയോര്‍ക്കിലെ ബ്രുക്കിലിന്‍ പാലത്തിന്‍െറ ഭിത്തിയില്‍ നിന്ന് വിദ്യാര്‍ഥി സെല്‍ഫിയെടുത്തത് സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായതിനത്തെുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ടെന്നസി സര്‍വകലാശാലയിലെ ഡേവിഡ് കര്‍ണോച് എന്ന 21കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തുക നല്‍കാത്തതിനാല്‍ ഇദ്ദേഹത്തിന് ആഗസ്റ്റ് 31 വരെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഫോട്ടോ സ്വാതന്ത്ര്യദിനത്തിനു മുമ്പ് എടുത്തതാണെന്നും പാലത്തിന് ഇരു ഭാഗങ്ങളിലും കൈവരിയുണ്ടായിരുന്നെന്നും പാലംകടക്കുന്നതിനിടയില്‍ ഒരു ഫേട്ടോ എടുക്കുകമാത്രമാണ് ഉണ്ടായതെന്നും ഫോട്ടോ വൈറലായതിനു ശേഷം ഇദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.