സൗരയൂഥത്തിന് പുറത്ത് വ്യാഴസമാന ഗ്രഹം

ലോസ് ആഞ്ജലസ്: സൗരയൂഥത്തിന് പുറത്ത് 100 പ്രകാശവര്‍ഷം അകലെ വ്യാഴസമാന ഗ്രഹം ഇന്ത്യന്‍ വംശജര്‍ അടങ്ങുന്ന ഗവേഷകസംഘം കണ്ടത്തെി. വലിയ അളവില്‍ മീഥൈനിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഗ്രഹത്തിന് എറിദാനസ് ബി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
20 മില്യണ്‍ വര്‍ഷം മാത്രം പ്രായം കണക്കാക്കുന്ന ഗ്രഹത്തിന് വ്യാഴത്തേക്കാള്‍ ഇരട്ടി പിണ്ഡമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മുമ്പും വ്യാഴസമാന ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവയെല്ലാം വ്യാഴത്തേക്കാള്‍ അഞ്ചു മുതല്‍ 13 മടങ്ങുവരെ പിണ്ഡമുള്ളതായിരുന്നു. എറിദാനസ് ബിയില്‍ ജലസാന്നിധ്യത്തിനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
427 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗ്രഹത്തിന്‍െറ ഉപരിതല താപനില കണക്കാക്കിയിരിക്കുന്നത്. എറിദാനസ് ബിയുടെ  കണ്ടുപിടിത്തം പ്രപഞ്ചത്തില്‍ ഗ്രഹരൂപവത്കരണത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ വിശ്വാസം.
ചിലിയിലെ ജെമിനി സൗത് വാനനിരീക്ഷണാലയത്തിലെ ജെമിനി പ്ളാനറ്റ് ഇമേജര്‍ എന്ന അത്യാധുനിക സ്പെക്ട്രോമീറ്റര്‍  ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ ഗ്രഹത്തെ കണ്ടത്തെിയത്. ഗവേഷണഫലം സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്റ്റോണി ബ്രൂക് സര്‍വകലാശാലയിലെ രാഹുല്‍ പട്ടേല്‍, ബാള്‍ട്ടിമോറിലെ സ്പേസ് ടെലിസ്കോപ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിജിത്ത് രാജന്‍ എന്നിവരാണ് ഗവേഷകസംഘത്തിലെ ഇന്ത്യക്കാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.