ന്യൂയോര്‍ക്ക്: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗ്ള്‍ ഇനി ആല്‍ഫബൈറ്റിന് കീഴില്‍. പുതിയ കമ്പനിയായ ആല്‍ഫബെറ്റിന് കീഴിലാണ് ഗൂഗ്ളിനെയും അനുബന്ധ സ്ഥാപനങ്ങളെയും കൊണ്ടു വരുന്നത്. പുതിയ മാറ്റം ഗൂഗ്ള്‍ മേധാവി ലാറി പേജ് ബ്ളോഗിലൂടെയാണ് പുറത്തുവിട്ടത്.
ഗൂഗ്ള്‍ ഓഹരികള്‍ പുതിയ കമ്പനിക്ക് കൈമാറും. നവീകരണത്തിന്‍െറ പാതയിലാണ് ഗൂഗ്ള്‍ എന്നും അവസരങ്ങളുടെ ജാലകം തുറക്കുകയാണെന്നും ലാറി പേജ് വ്യക്തമാക്കി.
ആല്‍ഫബെറ്റ് സ്ഥാപകനായി ലാറി പേജും പ്രസിഡന്‍റായി സഹ സ്ഥാപകന്‍ സെര്‍ജി ബ്രിന്നും ചുമതലയേല്‍ക്കും. ആന്‍ഡ്രോയിഡിന്‍െറ അമരക്കാരന്‍ ചെന്നൈ സ്വദേശി സുന്ദര്‍ പിച്ചയാണ് ഗൂഗ്ളിന്‍െറ പുതിയ മേധാവി. ഈ വര്‍ഷം അവസാനം പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.