??????????? ??? ?????????????????????? ????????? ????????????????

'സിക' വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന്​ കണ്ടെത്തല്‍

ടെക്സാസ്: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന 'സിക' വൈറസ്​ ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന്​ കണ്ടെത്തല്‍. 'സിക' വൈറസ് ബാധയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ രോഗം പകരുമെന്നാണ് ടെക്സാസിലെ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ്​ ബാധയുള്ള രാജ്യങ്ങളി​ലൊന്നും സന്ദർശിച്ചിട്ടില്ലാത്തയാൾക്കാണ്​ ഇപ്പോൾ ​രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. കൊതുകിലൂടെ മാത്രമാണ് വൈറസ് പകരുന്നത് എന്ന നിഗമനത്തിലായിരുന്നു ഇതുവരെ ശാസ്ത്രലോകം.

രോഗം കണ്ടെത്തിയ വ്യക്തിയുടെ പങ്കാളി വെനിസ്വേലയില്‍നിന്ന് മടങ്ങിയെത്തിയതാണ്. കൊതുകിലൂടെയല്ല വൈറസ് പടര്‍ന്നിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത ആള്‍ക്ക് ആദ്യമായാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് 'സിക' വൈറസ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22 രാജ്യങ്ങളിലാണ് ഇത് കണ്ടെത്തിയത്. ഡെങ്കു വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ വൈറസും പരത്തുന്നത്. മൈക്രോസിഫലി എന്ന രോഗത്തിനാണ് വൈറസ് കാരണമാകുന്നത്. ഇത് ബാധിച്ചാൽ വളർച്ചയെത്താത്തതും ഭാഗികമായി വളർച്ച എത്തിയതുമായി തലച്ചോറും തലയോട്ടിയുമായാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇതിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. വാക്സിനായി പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണാവസ്ഥയിൽ മനുഷ്യരിൽ ഉപയോഗിക്കാൻ സമയമെടുക്കും.

വൈറസിന്‍റെ വ്യാപനത്തിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസിൻെറ സാന്നിധ്യം യൂറോപ്പിൽ കൂടി കണ്ടെത്തിയതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.